ശ്രീധരൻ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി

03:27 PM Jul 14, 2025 | Renjini kannur

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് ശ്രീധരൻ പിള്ളയെ മാറ്റി. അശോക് ജഗപതിരാജുവാണ് പുതിയ ഗവർണർ. മുൻ സിവില്‍ വ്യോമയാന മന്ത്രി ആയിരുന്നു ഇദ്ദേഹം.രാഷ്ട്രപതി ഭവനില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്.

മൂന്നിടങ്ങളിലെ ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്. ലഡാക്കില്‍ ബി ഡി മിശ്ര രാജിവച്ച ഒഴിവില്‍ കവീന്ദർ ഗുപ്ത പുതിയ ഗവർണറാകും. ഹാഷിം കുമാർ ഘോഷാണ് ഹരിയാനയിലെ പുതിയ ഗവർണർ. നേരത്തെ ശ്രീധരൻ പിള്ള മിസോറാം ഗവർണറായിരുന്നു.ശ്രീധരൻ പിള്ള കാലാവധി പൂർത്തിയാക്കിയിരുന്നു. 2021 ജൂലൈയിലാണ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായി നിയമിച്ചത്. നിലവില്‍ പകരം നിയമനം നല്‍കിയിട്ടില്ല.