സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് എസ്എസ്‌സി

07:15 PM Jun 13, 2025 |


2025-ലെ സ്റ്റെനോഗ്രാഫർ ഗ്രേഡ് C, ഗ്രേഡ് D തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ച്  എസ്എസ്‌സി. 261 താൽക്കാലിക ഒഴിവുകളാണുള്ളത്. സ്ഥിരീകരിച്ച ഒഴിവുകളുടെ എണ്ണം ഔദ്യോഗിക വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. 

അപേക്ഷ

യോഗ്യതയും താത്പര്യവുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഇപ്പോൾ എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. 

രജിസ്ട്രേഷൻ അവസാന തീയതി: ജൂൺ 26-ന് രാത്രി 11 മണി വരെ അപേക്ഷകൾ അയക്കാം. ജൂൺ 27 രാത്രി 11 മണിവരെ അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. 

അപേക്ഷയിൽ തിരുത്തലുകൾ: അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ജൂലൈ 1 മുതൽ ജൂലൈ 2 വരെ എസ്എസ്‌സി സമയം നൽകിയിട്ടുണ്ട്. 

അപേക്ഷാ ഫീസ്

ജനറൽ, OBC വിഭാഗത്തിൽപ്പെട്ടവർ 100 രൂപ അപേക്ഷാ ഫീസായി നൽകണം. സ്ത്രീകൾ, SC/ST വിഭാഗങ്ങൾ, PwBD കാർ, മുൻ സൈനികർ എന്നിവർക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. UPI, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് (VISA/മാസ്റ്റർകാർഡ്/മാസ്ട്രോ/RuPay) എന്നിവ വഴി ഫീസ് അടയ്ക്കാം.

പ്രായപരിധി:

സ്റ്റെനോഗ്രാഫർ ഗ്രേഡ് C: 18-30 വയസ്സ് (ഓഗസ്റ്റ് 2, 1995 – ഓഗസ്റ്റ് 1, 2007).

സ്റ്റെനോഗ്രാഫർ ഗ്രേഡ് D: 18-27 വയസ്സ് (ഓഗസ്റ്റ് 2, 1998 – ഓഗസ്റ്റ് 1, 2007).

സർക്കാർ നയങ്ങൾ അനുസരിച്ച് പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT): ഉദ്യോഗാർത്ഥികൾ ആദ്യം CBT-യിൽ പങ്കെടുക്കണം. ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 11 വരെയാണ് പരീക്ഷ.

സ്കിൽ ടെസ്റ്റ്: CBT സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടവർ സ്കിൽ ടെസ്റ്റിന് വിധേയരാകണം. 

അന്തിമ തിരഞ്ഞെടുപ്പ്: CBT മെറിറ്റ്, സ്കിൽ ടെസ്റ്റ് ഫലം, ഉദ്യോഗാർത്ഥിയുടെ താല്പര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.