+

സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി

ഏപ്രിൽ 21 മുതൽ 27 വരെ കാസർഗോഡ് ജില്ലയിൽ നടക്കുന്ന രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷിക ആഘോഷങ്ങൾ വാർഷികാഘോഷങ്ങൾ ജനകീയ ഉത്സവമാക്കി മാറ്റണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

കാസർ​ഗോ‍ഡ് : ഏപ്രിൽ 21 മുതൽ 27 വരെ കാസർഗോഡ് ജില്ലയിൽ നടക്കുന്ന രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷിക ആഘോഷങ്ങൾ വാർഷികാഘോഷങ്ങൾ ജനകീയ ഉത്സവമാക്കി മാറ്റണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
കാസർകോട് ജില്ലയിലെ കാലിക്കടവ് പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാതല സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  പിന്നോക്കം ആയിരുന്ന കാസർഗോഡിന്റെ വികസന കുതിപ്പിന്റെ സാക്ഷ്യം പ്രകടമാകുന്നതിനാണ് കാസർകോട് ജില്ലയിൽ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിക്കുന്നത്

സംസ്ഥാന സർക്കാരിൻറെ ഒൻപതു വർഷത്തെ വികസന ക്ഷേമ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കുന്നതിന് വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സന്ദർശിക്കുന്നതിന് കുടുംബസമേതം എല്ലാവരും എത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. സമസ്ത മേഖലകളിലും ഒരു ജനകീയ സർക്കാർ കൈവരിച്ച നേട്ടങ്ങളുടെ ദൃശ്യാവിഷ്കാരമായിരിക്കും എൻറെ കേരളം പ്രദർശന വിപണന മേളയിൽ ഉണ്ടാവുക. ജനങ്ങൾക്ക് നേരിട്ട് സേവനം നൽകുന്നതിനുള്ള സ്റ്റാളുകളും സജ്ജമാക്കും കൂടാതെ വാണിജ്യ സ്റ്റാളുകളും ഒരുക്കും.കുടുംബശ്രീയുടെയും മറ്റും ഭക്ഷ്യ മേള കൃഷിവകുപ്പിന്റെ കാർഷിക പ്രദർശന വിപണനമേള  എന്നിവ ഉണ്ടാകും. കാസർകോടിന്റെ തനതായ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന സാംസ്കാരിക പരിപാടികൾ മേളയുടെ മാറ്റുകൂട്ടും .എല്ലാ ദിവസവും വിവിധ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾക്ക് സംവാദങ്ങൾക്കും അവസരം നൽകുന്ന സെമിനാറുകൾ സംഘടിപ്പിക്കും. എല്ലാ പരിപാടികളിലും ജനങ്ങളുടെ പൂർണ്ണപങ്കാളിത്തം ഉണ്ടാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നാടിൻറെ ആകെ ഉത്സവമായി സർക്കാരിൻറെ വാർഷികാഘോഷം മാറണമെന്ന് എംഎൽഎ പറഞ്ഞു കാസർകോട് ജില്ലയിൽ ആദ്യമായിയാണ് സർക്കാരിൻറെ വാർഷികം സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിക്കുന്നത് . പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് ജില്ലയിൽ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ ,നീലേശ്വരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ടിവി ശാന്ത, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് വി വി സജീവൻ  പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം മനു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ലക്ഷ്മി തുടങ്ങി ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും സബ് കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു. വിവിധ സബ് കമ്മിറ്റി കൺവീനർമാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. എ ഡി എം പി അഖിൽ സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ നന്ദിയും പറഞ്ഞു.

facebook twitter