+

ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തോട് ശക്തമായ വിയോജിപ്പ് ; ഖത്തറിന് പിന്തുണ അറിയിച്ച് ഇന്ത്യ

ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തര്‍ അമീര്‍ മോദിക്ക് നന്ദി പറഞ്ഞു.

ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തോട് ശക്തമായ വിയോജിപ്പെന്ന് ഗള്‍ഫ് രാജ്യങ്ങളെ അറിയിച്ച് ഇന്ത്യ. ആക്രമണം മേഖലയിലെ സംഘര്‍ഷ സ്ഥിതി വഷളാക്കുമെന്ന ആശങ്ക ഇന്ത്യ പ്രകടിപ്പിച്ചു. ഖത്തര്‍ അമീര്‍ അടക്കമുള്ള നേതാക്കളെ പ്രധാനമന്ത്രി നേരിട്ട് നിലപാട് അറിയിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തര്‍ അമീര്‍ മോദിക്ക് നന്ദി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് ഇന്ത്യയെ സഹായിച്ച ഇസ്രയേലുമായുള്ള ബന്ധം തുടരുമ്പോള്‍ തന്നെ തന്നെ ഗള്‍ഫ് രാജ്യങ്ങളെ ഒപ്പം നിറുത്തുന്ന നയമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേത്.

facebook twitter