+

മിതമായ ഫീസിൽ പാരാമെഡിക്കൽ കോഴ്‌സുകൾ പഠിക്കാം

ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (പിജിഐഎംഇആർ) മിതമായ ഫീസിൽ വിവിധ പാരാമെഡിക്കൽ ബാച്ച്ലർ പ്രോഗ്രാമുകൾ പഠിക്കാം  . 2026 സെപ്റ്റംബർ സെഷനിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

 
ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് (പിജിഐഎംഇആർ) മിതമായ ഫീസിൽ വിവിധ പാരാമെഡിക്കൽ ബാച്ച്ലർ പ്രോഗ്രാമുകൾ പഠിക്കാം  . 2026 സെപ്റ്റംബർ സെഷനിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പ്രോഗ്രാമുകൾ

ബാച്ച്ലർ ഇൻ മെഡിക്കൽ ലബോറട്ടറി സയൻസ് (നാലുവർഷം), ബിഎസ്‌സി മെഡിക്കൽ റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി (നാല്), ബിഎസ്‌സി റേഡിയോതെറാപ്പി ടെക്നോളജി (നാല്), ബിഎസ്‌സി ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി (നാല്), ബിഎസ്സി മെഡിക്കൽ ടെക്നോളജി-പെർഫ്യൂഷണിസ്റ്റ് (നാല്), ബിഎസ്‌സി എംബാമിങ് ആൻഡ് മോർച്ചറി സയൻസസ് (മൂന്ന്), ബാച്ച്ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (നാല്), ബിഎസ്സി മെഡിക്കൽ ടെക്നോളജി (ഡയാലിസിസ് തെറാപ്പി ടെക്നോളജി (നാല്), ബാച്ച്ലർ ഓഫ് ഒറ്റോമെട്രി (നാല്), ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി (4.5), ബിഎസ്‌സി ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെൻറ് (3.5), ബാച്ച്ലർ ഓഫ് പബ്ലിക് ഹെൽത്ത് (നാല്), ബിഎസ്‌സി മെഡിക്കൽ ആനിമേഷൻ ആൻഡ് ഓഡിയോ വിഷ്വൽ ക്രിയേഷൻ (മൂന്ന്).

പബ്ലിക് ഹെൽത്ത്, മെഡിക്കൽ ആനിമേഷൻ ആൻഡ് ഓഡിയോ വിഷ്വൽ ക്രിയേഷൻ കോഴ്‌സുകളിലെ പ്രവേശനത്തിന് ഏതെങ്കിലും സ്ട്രീമിൽ പ്ലസ്‌ടു ജയിച്ചവർക്ക് അപേക്ഷിക്കാം. മറ്റുകോഴ്സുകൾക്ക്, കോഴ്‌സിനനുസരിച്ച് പ്ലസ് ടു നിശ്ചിത സയൻസ് വിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. പ്രോഗ്രാമിനനുസരിച്ച് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്രോണിക്സ്. സൈക്കോളജി, ഇംഗ്ലീഷ് എന്നിവയിൽ ചിലത് വേണ്ടിവരും.

മറ്റുചില ഡിപ്ലോമ/വൊക്കേഷണൽ/സർട്ടിഫിക്കറ്റ്/ ചില ഇതര കോഴ്സുകൾ എന്നിവയിലെ യോഗ്യതയും ചില കോഴ്സുകൾക്ക് പരിഗണിക്കും.

വിശദമായ വിദ്യാഭ്യാസയോഗ്യത, യോഗ്യതാപരീക്ഷയിലെ മാർക്ക്, പ്രായപരിധി, സ്പോൺസേഡ് വിഭാഗക്കാരുടെ യോഗ്യതാവ്യവസ്ഥകൾ, സീറ്റുലഭ്യത തുടങ്ങിയ വിശദാംശങ്ങൾ pgimer.edu.in ലെ പ്രോസ്പെക്ടസിൽ ലഭിക്കും (ഇൻഫർമേഷൻ ഫോർ കാൻഡിഡേറ്റ്സിലെ പ്രോഗ്രാം പ്രവേശനവിജ്ഞാപന ലിങ്കിൽ).

ഫീസ്

എല്ലാ പ്രോഗ്രാമുകളുടെയും പ്രതിവർഷ ട്യൂഷൻ ഫീസ് 250 രൂപയാണ്. മറ്റുഫീസ്: രജിസ്ട്രേഷൻ-200, ലബോറട്ടറി-120, അമാൽഗമേറ്റഡ് ഫണ്ട് 120, സെക്യൂരിറ്റി-300, ലൈബ്രറി-40.

പ്രവേശനരീതി

ഓഗസ്റ്റ് നാലിന് പ്രോഗ്രാമിനനുസരിച്ച് രാവിലെ ഉച്ചയ്ക്ക് നടത്തുന്ന 90 മി നിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകൾ വഴിയാണ് പ്രവേശനം. ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് രീതിയിൽ ആയിരിക്കും. പരീക്ഷയുടെ ഘടന ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും. കേരളത്തിൽ പരീക്ഷാ കേന്ദ്രമില്ല. ഡൽഹി, ദെഹ്റാൺ, ലഖ്നൗ, ജയ്പൂ‌ർ, ചണ്ഡീഗഢ് ഉൾപ്പെടെ 13 പരീക്ഷാകേന്ദ്രങ്ങളുണ്ട്.

അപേക്ഷ

pgimer.edu.in വഴി ജൂലായ് 16 രാത്രി 11.55 വരെ അപേക്ഷിക്കാം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും താത്‌കാലികമായി അപേക്ഷിക്കാം.

facebook twitter