തുടര്‍ച്ചയായ പരാജയങ്ങള്‍ ; സോഷ്യല്‍മീഡിയയില്‍ നിന്നും മാറി നില്‍ക്കാന്‍ അനുഷ്‌ക ഷെട്ടി

02:51 PM Sep 15, 2025 | Suchithra Sivadas

സിനിമകളുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിച്ച്‌നടി അനുഷ്‌ക ഷെട്ടി.
അനുഷ്‌കയുടെ ഏറ്റവും പുതിയ സിനിമയായ ഘാട്ടിയും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതോടെയാണ് താരം ഇങ്ങനെയൊരു തീരുമാനം എടുത്തത്.
ഘാട്ടി റിലീസ് ചെയ്ത ആദ്യ ദിനത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചെങ്കിലും പിന്നീട് കളക്ഷനില്‍ വലിയ ഇടിവുണ്ടായി. സോഷ്യല്‍മീഡിയയില്‍ നിന്ന് ഇടവേളയെടുത്ത് തന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചുവെന്നാണ് അനുഷ്‌ക തന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ പ്രഖ്യാപിച്ചത്.