നിസ്സാരനല്ല കരിമ്പിന്‍ ജ്യൂസ്

09:25 AM Dec 19, 2024 | Kavya Ramachandran

 കരിമ്പനീരിന് ഔഷധഗുണവും ഏറെയുണ്ട്. കരള്‍രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാനും മഞ്ഞപിത്ത ശമനത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് ഏറെ നല്ലതാണ്. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനം തടയാനും കരിമ്പിന്‍ ജ്യൂസ് സഹായിക്കും.

ശരീരത്തിലെ പല അണുബാധകളും തടയാന്‍ കരിമ്പിന്‍ ജ്യൂസ് കുടിയ്ക്കുന്നത് സഹായിക്കും. യൂറിനറി ഇന്‍ഫെക്ഷന്‍, ദഹനപ്രശ്നങ്ങള്‍, എന്നിവയ്ക്ക് ഇത് നല്ലൊരു മരുന്നാണ്. കരിമ്പിന്‍ ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാന്‍ സഹായിക്കും.


പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു മധുരം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിര്‍ത്താന്‍ ഇത് സഹായിക്കും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടമാണിത്.

അസുഖങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കും. നിര്‍ജലീകരണം മാറ്റാനും കരിമ്പ് ജ്യൂസ് നല്ലതാണ്. ശരീരം തണുപ്പിക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗം കൂടിയാണ് കരിമ്പിന്‍ ജ്യൂസ്.