+

ചായയ്‌ക്കൊപ്പം സുഖിയൻ ആയാലോ ?

ചായയ്‌ക്കൊപ്പം സുഖിയൻ ആയാലോ ?

 

ചേരുവകൾ

    ചെറുപയർ വേവിച്ചത് – 1 കപ്പ്
    ശർക്കര ഉരുക്കിയത് – 1/2 കപ്പ്
    നെയ്യ് – 2 ടേബിൾസ്പൂൺ
    ഏലയ്ക്കാപ്പൊടി – 2 ടീസ്പൂൺ
    തേങ്ങ ചിരകിയത് – 1/2 കപ്പ്
    അരിപ്പൊടി – 1/4 കപ്പ്
    മൈദ – 1/4 കപ്പ്
    ഉപ്പ് – ആവശ്യത്തിന്
    എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ ശർക്കരപ്പാനിയും തേങ്ങാ ചിരകിയതും ചെറിയ തീയിൽ നന്നായി യോജിപ്പിച്ചെടുക്കുക.

വേവിച്ചു വച്ചിരിക്കുന്ന ചെറുപയറും നെയ്യും ഏലയ്ക്കാപ്പൊടിയും ഇതിലേക്ക് ചേർക്കാം. നന്നായി യോജിപ്പിച്ച് കുഴഞ്ഞ പരുവത്തിൽ  മാറ്റിവയ്ക്കാം.  

പാനി മുറുകും മുമ്പ് വാങ്ങി ഇളം ചൂടാടുമ്പോൾ ഉരുട്ടിയെടുക്കുക.

മൈദ, അരിപ്പൊടി, ഉപ്പ് എന്നിവ വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ച് കുറുകെ കലക്കണം.

ഒാരോ പയറുരുളകളും ഇൗ കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തു കോരണം.

facebook twitter