+

പേടിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും മുന്നേറുന്ന കഥാഗതി, ഗംഭീര പ്രകടനങ്ങൾ ; തിയറ്ററിൽ മികച്ച പ്രതികരണവുമായി 'സുമതി വളവ്'

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ചിത്രമായ സുമതി വളവ് ഇപ്പോഴിതാ തിയറ്ററിൽ എത്തിയിരിക്കുകയാണ്. അർജുൻ അശോകൻ നായകനായ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ചിത്രമായ സുമതി വളവ് ഇപ്പോഴിതാ തിയറ്ററിൽ എത്തിയിരിക്കുകയാണ്. അർജുൻ അശോകൻ നായകനായ ചിത്രം തിയറ്ററിൽ എത്തിയപ്പോൾ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് ഇന്ന് തിയേറ്ററുകളിൽ എത്തി. അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ആദ്യ പ്രദർശനം കഴിയുമ്പോൾ ലഭിക്കുന്നത്. 

'Sumathi Valav' first look poster out

ചിത്രത്തിലെ ഹൊറർ എലെമെന്റുകൾ വർക്ക് ആയെന്നും ഇന്റർവെൽ രംഗങ്ങൾ നന്നായി ചിത്രീകരിച്ചിട്ടുണ്ടെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. സിനിമയുടെ ആദ്യ പകുതി ഗംഭീരമാണെന്നും കോമഡിയും ഹൊററും ഒരുപോലെ നന്നായി മുന്നോട്ട് കൊണ്ടുപോകാൻ എഴുത്തുകാരന് സാധിച്ചു എന്നാണ് കമന്റുകൾ. സിനിമയിലെ പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. രഞ്ജിൻ രാജ് സംഗീത സംവിധാനം ചെയ്യുന്ന സുമതി വളവിലെ റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസ് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം.

അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ്‌ കെയു, ശ്രീജിത്ത്‌ രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്‌, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ്‌ കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്‌, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മ്യൂസിക് 24 x7 ആണ് സുമതിവളവിന്റെ ഓഡിയോ റൈറ്റ്സ് കരസ്ഥമാക്കിയത്. ദി പ്ലോട്ട് പിക്‌ചേഴ്‌സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണാവകാശികൾ.ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്ന സുമതിവളവിന്റെ എഡിറ്റർ ഷഫീഖ് മുഹമ്മദ് അലിയാണ്. സൗണ്ട് ഡിസൈനർ എം.ആർ. രാജാകൃഷ്ണൻ, ആർട്ട് അജയ് മങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ ബിനു ജി നായർ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ ശരത് വിനു, വിഎഫ്എക്സ് : ഐഡന്റ് വിഎഫ്എക്സ് ലാബ്, പി ആർ ഓ : പ്രതീഷ് ശേഖർ.

facebook twitter