ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാളികപ്പുറത്തിന് ശേഷം വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന 'സുമതി വളവി'ന്റെ പ്രീമിയര്‍ ഷോ കഴിഞ്ഞ ദിവസം ദുബായ് മാളിലെ റീല്‍ സിനിമാസില്‍ നടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും ജിസിസിയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പ്രീമിയര്‍ ഷോയില്‍ സുമതി വളവിനു ഗംഭീര അഭിപ്രായങ്ങളാണ് ലഭിച്ചത്. പ്രീമിയര്‍ ഷോക്ക് ശേഷം ചിത്രത്തിലെ താരങ്ങളായ അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, മാളവികാ മനോജ്, സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ പ്രേക്ഷകരോടും മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തി.
അഭിലാഷ് പിള്ളയാണ് 'സുമതി വളവി'ന്റെ രചന. രഞ്ജിന്‍ രാജ് സംഗീത സംവിധാനം ചെയ്യുന്ന 'സുമതി വളവി'ലെ റിലീസ് ചെയ്ത എല്ലാ ഗാനങ്ങളും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത 'സുമതി വളവി'ന്റെ ട്രെയ്‌ലര്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. കുടുംബസമേതം തീയേറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന ഫണ്‍ ഹൊറര്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ 'സുമതി വളവ്' വെള്ളിയാഴ്ച ലോകവ്യാപകമായി തീയേറ്ററുകളിലേക്കെത്തും.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് 'സുമതി വളവി'ന്റെ നിര്‍മാണം. സംഗീത സംവിധാനം രഞ്ജിന്‍ രാജ് നിര്‍വഹിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് 'സുമതി വളവി'ന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് 'സുമതി വളവി'ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.