+

സൂപ്പർ ടേസ്റ്റിലൊരു മാങ്ങ അച്ചാർ

പച്ചമാങ്ങ - 2 എണ്ണം കടുക് - 1 സ്പൂൺ എണ്ണ - 4 സ്പൂൺ

വേണ്ട ചേരുവകൾ

പച്ചമാങ്ങ - 2 എണ്ണം
കടുക് - 1 സ്പൂൺ
എണ്ണ - 4 സ്പൂൺ
ഇഞ്ചി - 3 സ്പൂൺ
വെളുത്തുള്ളി - 3 സ്പൂൺ
കറിവേപ്പില - 2 തണ്ട്
കാശ്മീരി മുളകുപൊടി - 2 സ്പൂൺ
വിനാഗിരി - 2 സ്പൂൺ
കായപ്പൊടി - 1 സ്പൂൺ
ഉപ്പ് - 3 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം പച്ചമാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അതിനുശേഷം ഇവ പാത്രത്തിലേക്ക് മാറ്റുക. തുടര്‍ന്ന് 
അതിലേക്ക് മുളകുപൊടിയും, കായപ്പൊടിയും  ആവശ്യത്തിന് ഇഞ്ചിയും വെളുത്തുള്ളിയും, കടുകും എണ്ണയും ചേർത്ത് മൂപ്പിച്ചത് കൂടി ചേർത്തു കൊടുക്കാം.  ഇനി കറിവേപ്പിലയും കാശ്മീരി മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തതിന് ശേഷം അവസാനമായി വിനാഗിരി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

facebook twitter