തിരുവനന്തപുരം : വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അവധി നേടിയ കെഎസ്ആർടിസി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. കെഎസ്ആർടിസി പാറശാല ഡിപ്പോയിലെ അസിസ്റ്റന്റ് ആർ ഷിബുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.
Trending :
പാലക്കാട് യൂണിറ്റിൽ നിന്നും സ്ഥലം മാറി പാറശാലയിലെത്തിയ ഷിബു മെയ് ഒന്നിന് സുഖമില്ലെന്ന് കാണിച്ച് അവധിയിൽ പ്രവേശിച്ചിരുന്നു. മെയ് രണ്ടിന് ഇയാൾ പാലക്കാട് പെരുവെമ്പിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർ രണ്ടാഴ്ച്ചത്തേക്ക് വിശ്രമം നിർദേശിച്ചെന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുൾപ്പെടെയാണ് അവധിക്ക് അപേക്ഷിച്ചത്.
മെഡിക്കൽ സർട്ടിഫിക്കറ്റിൽ സംശയം തോന്നിയ കെഎസ്ആർടിസി വിജിലൻസ് വിഭാഗം മെഡിക്കൽ ഓഫീസറെ നേരിൽക്കണ്ട് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരൻ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്.