മധുരംകിനിയും ഗുലാബ് ജാമുൻ സിംപിളായി വീട്ടിലുണ്ടാക്കാം

04:20 PM Jun 13, 2025 | Kavya Ramachandran

ചേരുവകൾ

    റവ- 1 കപ്പ്
    പഞ്ചസാര – 1.5 കപ്പ്
    3 നെയ്യ്- 1 ടീസ്പൂൺ
    പാൽ – 1.5 കപ്പ്
    ചെറുനാരങ്ങ നീര്- അര ടീസ്പൂൺ
    ഏലക്കായ പൊടിച്ചത്- അര ടീസ്പൂൺ
    വെള്ളം – 1 കപ്പ് (സിറപ്പിനായി)
    സൺ ഫ്‌ലവർ ഓയിൽ
    പിസ്ത – ഗർണിഷ് ചെയ്യാൻ

തയ്യാറാക്കേണ്ട വിധം:

ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് മീഡിയം തീയിൽ വയ്ക്കുക.

നന്നായി തിളച്ച് വരുമ്പോൾ നാരങ്ങ നീര്, ഏലക്കായ പൊടിച്ചത് എന്നിവ ചേർക്കുക.

ഒരുപാട് കട്ടിയാകാതെ പഞ്ചസാര പാനി തയ്യാറാക്കുക

ഒരു പാൻ വച്ച് അതിലേക്ക് റവ ലോ ഫ്‌ലൈമിൽ 2-3 മിനിറ്റ് ചൂടാക്കുക.

അതിലേക്ക് പാൽ, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കി മാവ് പരുവം ആക്കുക.

ചൂടാറിയ മാവ് നന്നായി കുഴച്ച് ആവശ്യമുള്ള രൂപത്തിൽ ഉരുട്ടിയെടുക്കുക.

അതിനുശേഷം സൺ ഫ്‌ലവർ എണ്ണയിൽ മീഡിയം തീയിൽ പൊരിച്ചെടുക്കുക.

അത് നേരിട്ട് പഞ്ചസാര സിറപ്പിലേക്ക് ചേർത്ത് ചെറുതീയിൽ തിളപ്പിച്ചു തണുക്കാൻ വയ്ക്കുക.