നല്ല മധുരം കിനിയും നാരങ്ങ വെള്ളം

04:15 PM Jul 25, 2025 | Kavya Ramachandran

ചേരുവകള്‍ :

1) നാരങ്ങ- 1-2
2) ഇഞ്ചി – ഒരു ചെറിയ കഷണം
3) തേന്‍- 2-3 സ്പൂണ്‍ (മധുരത്തിന് അനുസരിച്ച്)
4) ഏലക്കായ – 2-3
5) വെള്ളം – ആവശ്യാനുസരണം
6)സബ്ജ സീഡ്സ് (ആവശ്യമെങ്കില്‍) – 1 സ്പൂണ്‍
7)ഐസ് – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം :

സബ്ജ സീഡ്സ് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക.

നാരങ്ങാ തൊലി കളഞ്ഞു കുരു മാറ്റുക. ഒരു ചെറിയ കഷണം തൊലി മാത്രം ബാക്കിവയ്ക്കുക.

ഇഞ്ചി, തേന്‍, ഏലക്കായ എന്നീ ചേരുവകളും ചേര്‍ത്ത് മിക്‌സിയുടെ ജാറിലിട്ട് കുറച്ചു വെള്ളം ചേര്‍ത്ത് അരയ്ക്കുക.

ഐസ് ആവശ്യമെങ്കില്‍ ചേര്‍ക്കാം.

കൂടുതല്‍ വെള്ളം ചേര്‍ത്ത് അരിച്ചെടുക്കുക. സബ്ജ സീഡ്സ് ചേര്‍ക്കുക.