+

ലോകത്തെ ആദ്യ എ.ഐ മൂവി ‘ലൗയൂ’ തിയറ്ററുകളിൽ

ലോകത്തെ ആദ്യ എ.ഐ മൂവി ‘ലൗയൂ’ തിയറ്ററുകളിൽ

ലോകത്തെ ആദ്യ എ.ഐ മൂവി ‘ലൗയൂ’ ഒരുങ്ങുന്നു. റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവൻകുമാർ നിർമ്മിക്കുന്ന ഈ ചിത്രം എ. നാരായണ മൂർത്തി, രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്.

പതിമൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുളത്. സിജു തുറവൂർ ആണ് ഗാന രചന. അജയ് വാര്യരും, രഞ്ജിനി ജോസ് എന്നിവരാണ് അലാപനം. ആദ്യമാണ് ഒരു ചിത്രത്തിനു വേണ്ടി ഇത്രയും ഗാനങ്ങൾ ഉൾപ്പെടുത്തുന്നത്. ചിത്രത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കാൻ ഈ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ എല്ലാ ഭാഷകളിലും, നിർമ്മിക്കുന്ന ഈ ചിത്രം, പ്രേക്ഷകരെ വിസ്മയിപ്പിക്കും. നല്ലൊരു എന്റർടൈനറായാണ് ചിത്രം പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്.റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവർ കുമാർ നാർമ്മിക്കുന്ന ലൗയു ഉടൻ തീയേറ്ററിലെത്തും. രചന , സംവിധാനം – എസ്.നാരായണ മൂർത്തി, എ.ഐ ക്രീയേറ്റർ – നൂതൻ, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – റോഷിക എന്റർപ്രെസസ്. ചിത്രം ഉടൻ തീയേറ്ററിലെത്തും.
6

facebook twitter