+

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷ കഠിനമാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷ കഠിനമാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

തമിഴ്നാട്: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ ശിക്ഷ കൂടുതൽ കഠിനമാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ഇത് സംബന്ധിച്ച നിയമഭേദഗതി ബിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അവതരിപ്പിച്ചു. സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്താൽ 5 വർഷം വരെ തടവും ജാമ്യമില്ലാ വകുപ്പും ചേർക്കും. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചാൽ ജീവപര്യന്തമോ വധശിക്ഷയോ നൽകും.

സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് സ്ത്രീശാക്തീകരണത്തിനും തമിഴ്നാട് സർക്കാർ നേതൃത്വം നൽകി. ഇലക്ട്രോണിക് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിവേചനരഹിതമായ നടപടിയെടുക്കും.

Trending :
facebook twitter