ആവശ്യം വേണ്ട ചേരുവകൾ
ചിക്കൻ – 1
തൈര് -1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
എണ്ണ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മല്ലി പൊടി-1/2 ടീസ്പൂൺ
ഗരം മസാല പൊടി -1 ടീസ്പൂൺ
ചാറ്റ് മസാല പൊടി -3/4 ടീസ്പൂൺ
മാഗി ചിക്കൻ സ്റ്റോക്ക് -1/2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
മുളക് പൊടി -1/2 ടീസ്പൂൺ
ജീരകം പൊടി -1 ടീസ്പൂൺ
ഇതിന്റെ മസാല തയാറാക്കാനായി ഒരു ബൗളിലേക്ക് തൈര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ജീരകം പൊടി, ചാറ്റ് മസാല പൊടി, ഗരം മസാല പൊടി, മാഗി ചിക്കൻ സ്റ്റോക്ക്, ഒരു ചെറുനാരങ്ങയുടെ നീര് എന്നിവ ചേർക്കാം. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഈ ഒരു മസാല ചിക്കനിൽ നല്ല പോലെ തേച്ചുപിടിപ്പിക്കാം, ശേഷം ഒരു പാൻ ചൂടാക്കി ഇതൊന്ന് ഫ്രൈ ചെയ്തെടുക്കാം