അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ പരസ്യമായി വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായി ഉച്ചകോടി എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മീര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ ഒത്തുകൂടുന്ന ഉച്ചകോടി ആയതിനാല്‍ തന്നെ അതീവ രാഷ്ട്രീയ പ്രാധാന്യമാണ് ഷാങ്ഹായി ഉച്ചകോടിക്കുള്ളത്. അമേരിക്കന്‍ തീരുവ ഭീഷണി വലിയ നിലയില്‍ നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും റഷ്യയും. ഏറ്റവും ഒടുവില്‍ ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് ഷാങ്ഹായി ഉച്ചകോടി എന്നതുകൊണ്ട് വിഷയം വലിയ തോതില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു. ഈ സന്ദര്‍ശനം ആഗോളപരമായ സഹകരണത്തിന് ഊന്നല്‍ നല്‍കുന്നതാണ്. ജപ്പാനിലേക്കും ചൈനയിലേക്കുമുള്ള സന്ദര്‍ശനങ്ങള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്നും മോദി പറഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്‌നങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.