+

നല്ല നാടന്‍ രുചിയില്‍ ഞൊടിയിടയിലുണ്ടാക്കാം ചമ്മന്തിച്ചോറ്

ചേരുവകള്‍ ചോറ് തേങ്ങ ചുവന്നുള്ളി പുളി ഉപ്പ് ഇഞ്ചി

നല്ല നാടന്‍ രുചിയില്‍ ഞൊടിയിടയിലുണ്ടാക്കാം ചമ്മന്തിച്ചോറ്

ചേരുവകള്‍

ചോറ്

തേങ്ങ

ചുവന്നുള്ളി

പുളി

ഉപ്പ്

ഇഞ്ചി

കറിവേപ്പില

വറ്റല്‍മുളക്

വെളിച്ചെണ്ണ

കടുക്

സവാള

തക്കാളി

തയ്യാറാക്കുന്ന വിധം

തേങ്ങ ചെറുതായി ചിരകിയെടുക്കുക

ചിരകിയ തേങ്ങയിലേയ്ക്ക് ചുവന്നുള്ളിയും പുളിയും ഉപ്പും ഇഞ്ചിയും കറിവേപ്പിലയും വറ്റല്‍മുളക് ചുട്ടതും ചേര്‍ത്ത് അരച്ചെടുക്കാം.

പാന്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.

ഒരു സവാളയുടെ പകുതി ചെറുതായി അരിഞ്ഞതു ചേര്‍ത്ത് വഴറ്റാം.

കഷ്ണം ഇഞ്ചി, കറിവേപ്പില, തക്കാളിയും പകുതി ചെറുതായി അരിഞ്ഞത് ചേര്‍ത്തിളക്കുക

ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ക്കാം.

ഇത് വെന്തുവരുമ്പോള്‍ അരച്ചു വെച്ചിരിക്കുന്ന ചമ്മന്തി ചേര്‍ക്കുക

വേവിച്ച ചോറ് ചേര്‍ത്തിളക്കുക
 

facebook twitter