ഈ അവല്‍ മില്‍ക്ക് ടേസ്റ്റിയാണ്, ഹെല്‍ത്തിയും

09:55 AM Oct 27, 2025 | Kavya Ramachandran


ചേരുവകള്‍

    തണുത്ത പാല്‍ – 1 കപ്പ്
    നന്നായി വറുത്ത അവല്‍ മ്പ കപ്പ്
    ചെറുപഴം 23 എണ്ണം
    പഞ്ചസാര 1 1/2 ടേബിള്‍ സ്പൂണ്‍
    കപ്പലണ്ടി/ നിലക്കടല വറുത്തത് – 2 ടേബിള്‍ സ്പൂണ്‍
    ബിസ്‌ക്കറ്റ് – 1-2 എണ്ണം (പൊടിച്ചത്)
    കശുവണ്ടി, പിസ്ത, ബദാം – അലങ്കരിക്കാന്‍


തയ്യാറാക്കുന്ന വിധം

പാലില്‍ പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക.

പഴം ഉടച്ച് ഒരു ഗ്ലാസ്സിലേക്ക് ഇടുക

അതിന് മുകളിലായി വറുത്ത അവല്‍, നിലക്കടല (കപ്പലണ്ടി), ബിസ്‌ക്കറ്റ് പൊടിച്ചതും ചേര്‍ക്കുക

അതിന് മുകളില്‍ പാല്‍ ഒഴിച്ചു കൊടുക്കുക.

വീണ്ടും എല്ലാ ചേരുവകളും ഗ്ലാസിലേക്ക് ഇടുക.

ഒരു സ്പൂണ്‍ കൊണ്ട് ഇളക്കി യോജിപ്പിച്ച ശേഷം കഴിക്കാം.