+

ജിലേബി വീട്ടില്‍ തയ്യാറാക്കാം ഈസിയായി

ജിലേബി വീട്ടില്‍ തയ്യാറാക്കാം ഈസിയായി

തയ്യാറാക്കുന്ന രീതി 

20 ജിലേബിയുണ്ടാക്കാന്‍ 200 ഗ്രാം ഉഴുന്ന്, 250 ഗ്രാം പഞ്ചസാര, നെയ്യ്, എണ്ണ എന്നിവയാണ് പ്രധാനമായും വേണ്ടത്. ആദ്യം പഞ്ചസാരയിലെ ചെളി കളയാന്‍ പഞ്ചസാരയിലേക്ക് രണ്ടുകപ്പ് വെള്ളമൊഴിക്കുക. അതില്‍ ഒരു തവി പാല്‍ ചേര്‍ക്കുക. തിളയ്ക്കുമ്പോള്‍ ചെറിയെല്ലാം മുകളില്‍ വരും. അത് കോരിയെടുത്ത് കളയുക. അതിലേക്ക് ഗുണനിലവാരമുള്ള നിറം ചേര്‍ക്കണം. തുടര്‍ന്ന് കാല്‍ ടീ സ്പൂണ്‍ നാരങ്ങാനീരും എസന്‍സും പച്ചക്കര്‍പ്പൂരവും ആവശ്യത്തിന് ചേര്‍ക്കണം. പഞ്ചസാരലായനി ചൂടാറുമ്പോഴേയ്ക്കും ഉഴുന്ന് നന്നായിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത ഉടനെത്തനെ പാചകത്തിലേക്ക് കടക്കണം.

നെയ്യും റിഫൈന്‍ഡ് ഓയിലും ചേര്‍ത്ത എണ്ണയില്‍വേണം ഉണ്ടാക്കാന്‍. എണ്ണയില്‍ ജിലേബി മുങ്ങാന്‍ പാകത്തിനുള്ള ചട്ടിയിലാണ് ഉണ്ടാക്കേണ്ടത്. പ്രത്യേക തുണിയില്‍ ഉഴുന്ന് എടുത്ത് തിളച്ച നെയ്യിലേക്ക് ജിലേബിയുടെ രൂപത്തില്‍ ചുറ്റിച്ച് ഒഴിക്കണം. ചുറ്റിച്ച് ഒഴിക്കല്‍ ഒരു കലയാണ്. ചൂടോടുകൂടി ഇത് നേരത്തെ തയ്യാറാക്കിവെച്ച പഞ്ചസാര ലായനിയിലേക്ക് ഇടണം. ഇതില്‍നിന്ന് എടുത്താല്‍ സ്വാദിഷ്ഠമായ ജിലേബി തയ്യാര്‍.

facebook twitter