നീർ ദോശ ഇത്ര രുചിയിലോ?

10:15 AM Jul 03, 2025 | Kavya Ramachandran

ആവശ്യ സാധനങ്ങൾ:
പച്ചരി – 2 കപ്പ്
തേങ്ങ ചിരവിയത് – 1 1/4 കപ്പ്‌
ജീരകം – അല്പം
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം:-
പച്ചരി മൂന്നുനാല് മണികൂർ കുതിര്‍ത്ത് വെയ്ക്കണം. ചിരകിയ തേങ്ങയും വെള്ളം വാര്‍ത്ത അരിയും ചേര്‍ത്ത് മൃദുവായി അരച്ചെടുക്കുക. ദോശയുടെ പാകത്തില്‍ നിന്നും അല്‍പം കൂടി വെള്ളം ചേര്‍ത്തുവേണം മാവ് തയ്യാറാക്കാന്‍. മാവ് അരച്ചെടുത്തശേഷം ഉപ്പുചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വെയ്ക്കുക. ഇതിലേക്ക് ജീരകം കൂടി ചേർക്കുക. ദോശ തവ ചൂടാക്കിയശേഷം മാവ് അതിലേയ്‌ക്കൊഴിച്ച് ദോശ പരത്തുന്ന അതേരീതിയില്‍ അതിനേക്കാള്‍ നേര്‍പ്പിച്ച് പരത്തി ചുട്ട് എടുക്കുക. നീര്‍ദോശ തയ്യാര്‍.