പുതുതലമുറ മൊബിലിറ്റിക്കായി ആധുനിക ടെസ്റ്റിംഗ് സൊല്യൂഷനുകള്‍ കണ്ടെത്തുന്നതിനായി ടാറ്റ ടെക്നോളജീസും എമേഴ്‌സണും സഹകരിക്കുന്നു

01:25 PM Aug 03, 2025 | AVANI MV

 കൊച്ചി: ആഗോള പ്രോഡക്‌ട് എഞ്ചിനീയറിംഗ്, ഡിജിറ്റൽ സേവന കമ്പനിയായ ടാറ്റ ടെക്നോളജീസും അഡ്വാൻസ്‌ഡ് ഓട്ടോമേഷൻ സൊല്യൂഷൻ സാങ്കേതികവിദ്യയിലെ ആഗോള മുൻനിരക്കാരുമായ എമേഴ്‌സണും സംയുക്തമായി ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, വാണിജ്യ വാഹന മേഖലകളിലെ ആഗോള നിർമ്മാതാക്കള്‍ക്കായുള്ള ടെസ്റ്റിംഗ്-വാലിഡേഷൻ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സഹകരണം പ്രഖ്യാപിച്ചു.

 സിസ്റ്റംസ് എഞ്ചിനീയറിംഗ്, ഇ/ഇ ആർക്കിടെക്‌ചർ, മൊബിലിറ്റി പ്ലാറ്റ്‌ഫോം വികസനം എന്നിവയിലുള്ള ടാറ്റ ടെക്‌നോളജീസിന്‍റെ വൈദഗ്ധ്യം എമേഴ്‌സണിന്‍റെ സോഫ്റ്റ്‌വെയർ-ബന്ധിത ടെസ്റ്റ്, മെഷർമെന്‍റ് സൊല്യൂഷനുകളുമായി സംയോജിപ്പിക്കുന്നതിലൂടെ, അടുത്ത തലമുറ മൊബിലിറ്റിയുടെ സങ്കീർണ്ണതകൾ നേരിടാൻ നിർമ്മാതാക്കളെ ശാക്തീകരിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്‍റെ ലക്ഷ്യം.

 കണക്റ്റഡ്, ഓട്ടോണമസ്, സോഫ്റ്റ്‌വെയർ ബന്ധിത മൊബിലിറ്റി പ്ലാറ്റ്‌ഫോമുകളുടെ വർദ്ധിച്ചുവരുന്ന സങ്കീർണ്ണതയെ അഭിസംബോധന ചെയ്യുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിംഗും വാലിഡേഷൻ പരിഹാരങ്ങളും കണ്ടത്തുന്നതിന് എമേഴ്‌സണുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ ടെക്നോളജീസിന്‍റെ ഓട്ടോമോട്ടീവ് സെയിൽസ് പ്രസിഡന്‍റും മേധാവിയുമായ നചികേത് പരഞ്ജ്‌പെ പറഞ്ഞു.  ഈ പങ്കാളിത്തം ഒരു സോഫ്റ്റ്‌വെയർ ബന്ധിത ഭാവി രൂപകൽപ്പന ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നു, നിർമ്മാതാക്കളെ  വേഗത്തിൽ നവീകരിക്കാനും മികച്ച ഉപഭോക്തൃ അനുഭവം നൽകുന്ന കണക്റ്റഡ്, ഓട്ടോണമസ്, സുസ്ഥിര മൊബിലിറ്റി സാദ്ധ്യമാക്കാനും ഈ സഹകരണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.