ഗ്ലാസ്സിലെ ചായക്കറ ഞൊടിയിടയിൽ മാറും

09:45 AM Jun 21, 2025 | Kavya Ramachandran

കറയുള്ള ഗ്ലാസ് സോപ്പ് വെള്ളത്തിൽ മുക്കി വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് നാരങ്ങനീര്, ഉപ്പ് പൊടി, ഡിഷ് വാഷ് ലിക്വിഡ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് ഒരു സ്‌ക്രബർ ഉപയോഗിച്ച് ഗ്ലാസ് പതുക്കെ ഉരച്ച് കഴുകുക.

ബേക്കിംഗ് സോഡ എടുത്ത് അതിൽ കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ പേയ്സ്റ്റ് പരുവത്തിൽ ആക്കണം. ചായക്കറയുള്ള ഗ്ലാസ്സിൽ നന്നായി പുരട്ടണം. ബ്രഷ് ഉപയോഗിച്ച് ഒന്ന് ഉരച്ചതിന് ശേഷം 10 മിനിറ്റ് വെക്കുക. അതിന് ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കുക.

വിനാഗിരിയും അതുപോലെ തന്നെ വെള്ളവും തുല്ല്യമായ അളവിൽ എടുത്ത് അതിലേയ്ക്ക് ഗ്ലാസ്സ് മുക്കി വെക്കുക. ഒരു അര മണിക്കൂർ കഴിഞ്ഞ് ഗ്ലാസ് സോപ്പിട്ട് കഴുകി എടുക്കുക.

ഉപ്പും സോപ്പും ചേർത്ത് മിക്സ് ചെയ്ത് ഇത് ഒരു ബ്രഷ് ഉപയോഗിച്ച് ഗ്ലാസ്സിൽ പുരട്ടണം. ഒന്ന് സക്രബ് ചെയ്തതിന് ശേഷം ഒരു 15 മിനിറ്റ് കഴിയുമ്പോൾ കഴുകി എടുക്കുക.