+

‘തമ’ ടീസർ പുറത്തിറങ്ങി

 ‘തമ’ യുടെ ടീസർ പുറത്തിറങ്ങി. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഹൊറർ ജോണറിൽ ഒരു പുതിയ അനുഭവം നൽകുമെന്നാണ് സൂചന. ടീസറിലെ ദൃശ്യങ്ങൾ ഒരു വാംപയർ കഥയാണ് ചിത്രം പറയുന്നത് എന്നതിൻ്റെ സൂചന നൽകുന്നു.

മാഡോക്ക് യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ‘തമ’. ഇതിനുമുമ്പ് പുറത്തിറങ്ങിയ ‘സ്ത്രീ’, ‘ഭേടിയാ’, ‘മുഞ്ജ്യ’, ‘സ്ത്രീ 2’ എന്നീ ചിത്രങ്ങൾ വലിയ വിജയം നേടിയിരുന്നു. ഇതിൽ ‘സ്ത്രീ 2’ വെറും 10 ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ ഇടം നേടിയത് വലിയ നേട്ടമായിരുന്നു.

രശ്‌മിക മന്ദാനയും ആയുഷ്മാൻ ഖുറാനയും ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്. ടീസറിന്റെ കമൻ്റുകൾ സൂചിപ്പിക്കുന്നത് പ്രേക്ഷകർ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു എന്നാണ്. നവാസുദ്ദീൻ സിദ്ദീഖി, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

‘മുഞ്ജ്യ’ എന്ന സിനിമയുടെ സംവിധായകൻ ആദിത്യ സർപോധർ ആണ് ‘തമ’ ഒരുക്കുന്നത്. ഈ ചിത്രം മാഡോക്ക് യൂണിവേഴ്സിലെ മറ്റ് കഥകളുമായി ബന്ധമുള്ളതായിരിക്കും. ഹൊററിനൊപ്പം കോമഡിയും പ്രണയവും സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ യൂണിവേഴ്സിലെ ആദ്യത്തെ പ്രണയകഥയാകും ‘തമ’ എന്നും റിപ്പോർട്ടുകളുണ്ട്. ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

facebook twitter