
പാലോട്:കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു.അവധിദിനത്തില്‍ തമിഴ്നാട്ടിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന തിരുമല കൈരളി നഗറില്‍ രാമമംഗലം ബംഗ്ലാവില്‍ ആദർശ്(26) ആണ് മരിച്ചത്.
അപകടമുണ്ടായിട്ടും നിർത്താതെപോയ കാറും ഡ്രൈവറെയും വർക്ഷോപ്പില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ആദർശ് ഏറെനേരം ചോരയൊലിപ്പിച്ച് റോഡിൽ കിടന്നിരുന്നു. പിന്നീട് ഇതുവഴി വന്ന ജീപ്പിലാണ് കൂട്ടുകാർ ആദർശിനെ കടയ്ക്കലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്.
അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാർ ഇടിച്ച് ചത്ത പന്നിയെ അപകടസ്ഥലത്തിനു സമീപത്തുനിന്നു കണ്ടെത്തി. രാവിലെ അപകടസ്ഥലത്ത് കാറിന്റെ പൊട്ടിയ ഭാഗങ്ങൾ കണ്ടപ്പോഴാണ് സംശയംതോന്നിയത്. ആദർശിന്റെ സുഹൃത്തുക്കൾ കാറിന്റെ നമ്പർ കുറിച്ചെടുത്തിരുന്നത് ചിതറ പോലീസിനു കൈമാറി.അബ്ദുൽഖാദർ കുറ്റം സമ്മതിച്ചതായി ചിതറ എസ്എച്ച്ഒ എ. അജികുമാർ അറിയിച്ചു. അജയകുമാർ-ശ്രീകല ദമ്പതിമാരുടെ ഏകമകനാണ് ആദർശ്.