+

രാമായണത്തിൻ്റെ പുണ്യം തേടിയുള്ള നാലമ്പല ദർശനം കണ്ണൂരിലും ; ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്ന ക്ഷേത്രങ്ങളെ കുറിച്ച് അറിയാം

 ഹിന്ദുമത വിശ്വാസികൾക്ക് കർക്കടകം പുണ്യമാസമാണ്. രാമായണമാസം എന്നുകൂടി വിളിപ്പേരുള്ള കർക്കടകത്തിൽ വിശ്വാസികൾ രാമായണ പാരായണവും അതിൻ്റെ വിശ്വാസങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. രാമായണമാസത്തിലെ ക്ഷേത്ര ദർശനങ്ങളിൽ ഏറ്റവും വിശ്വാസ മേറിയതും ഏറെ പവിത്രതയോടെ കാണുന്നതുമായതാണ് നാലമ്പല ദർശനം . നാലമ്പല ദർശനം ചെയ്താൽ രാമായണം മുഴുവൻ പാരായണം ചെയ്തതിൻ്റെ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം.

 ഹിന്ദുമത വിശ്വാസികൾക്ക് കർക്കടകം പുണ്യമാസമാണ്. രാമായണമാസം എന്നുകൂടി വിളിപ്പേരുള്ള കർക്കടകത്തിൽ വിശ്വാസികൾ രാമായണ പാരായണവും അതിൻ്റെ വിശ്വാസങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. രാമായണമാസത്തിലെ ക്ഷേത്ര ദർശനങ്ങളിൽ ഏറ്റവും വിശ്വാസ മേറിയതും ഏറെ പവിത്രതയോടെ കാണുന്നതുമായതാണ് നാലമ്പല ദർശനം . നാലമ്പല ദർശനം ചെയ്താൽ രാമായണം മുഴുവൻ പാരായണം ചെയ്തതിൻ്റെ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം.


അധിക ദൂരത്തല്ലാതെ ശ്രീരാമൻ്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും നാമധേയത്തിലുള്ള നാലുക്ഷേത്രങ്ങളാണ്‌ നാലമ്പലം എന്നറിയപ്പെടുന്നത്. ഈ നാലു ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരില്‍ പ്രശസ്തമായിട്ടുള്ളത്. നാലമ്പല ദര്‍ശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുമ്പ് പൂര്‍ത്തിയാക്കുന്നത് ഉത്തമമെന്നാണ് വിശ്വാസം. ഇത്തരത്തിൽ ക്ഷേത്രദർശനം നടത്താൻ കഴിയുന്ന അഞ്ചു നാലമ്പലങ്ങൾ ആണ് കേരളത്തിൽ സ്ഥിതി ചെയ്യുന്നത്. അതിലൊന്ന് കണ്ണൂരിലുമുണ്ട്. നീർവേലി ശ്രീരാമ ക്ഷേത്രം, പെരിഞ്ചേരിയിലെ വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം), എളയാവൂരിലെ ഭരത ക്ഷേത്രം, പായത്തെ മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം എന്നവിയാണവ. 

നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം

കണ്ണൂർ ജില്ലയുടെ കിഴക്ക് ഭാഗത്താണ് നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം. കൂത്തുപറമ്പ്- ഇരിട്ടി റൂട്ടിൽ നീർവേലി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീരാമൻ്റെ വനവാസക്കാലത്ത് സീതയെ മോഹിപ്പിക്കാനായി വേഷം മാറി സ്വർണ മാനായി വന്ന മാരീചനെ പിന്തുടർന്ന് കൊന്ന ഉഗ്രരൂപിയായ ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ. കാരപേരാവൂരിലെ സീതാദേവി ക്ഷേത്രം നിൽക്കുന്ന സ്ഥലത്താണ് വനവാസക്കാലത്ത് താമസിച്ചതെന്നാണ് ഐതിഹ്യം.

പണ്ട് കിഴക്ക്‌ ഭാഗം മുഖമായിട്ടായിരുന്നു ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠ എന്നും ഒരിക്കൽ പടിഞ്ഞാറ് ഭാഗത്ത് വെച്ച് നടന്ന കഥകളിയിലെ രംഗത്തിൽ മാരിചൻ്റെ വിളികേട്ട് പടിഞ്ഞാറ് ഭാഗത്തേക്ക്‌ വിഗ്രഹം തിരിഞ്ഞു എന്നുമാണ് വിശ്വാസം. അതിൻ്റെ സൂചനയായി ക്ഷേത്രക്കുളവും അരയാലും ഇപ്പോഴും കിഴക്കെ നടയിലായാണ് സ്ഥിതി ചെയ്യുന്നത്.

പെരിഞ്ചേരി വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം)

കൂത്തുപറമ്പ്- മട്ടന്നൂർ റോഡിൽ ഉരുവച്ചാൽ ടൗണിൽ നിന്ന്‌ രണ്ടുകിലോമീറ്റർ മാറിയാണ് ലക്ഷ്മണ സങ്കൽപ്പത്തിലുള്ള പെരിഞ്ചേരി വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വർണ മാനായി വേഷം മാറി വന്ന മാരീചനെ തേടിപ്പോയ ശ്രീരാമൻ നീർവേലിയിലും സീതയ്ക്ക് കാവൽ നിൽക്കുന്ന ലക്ഷ്മണൻ പെരിഞ്ചേരിയിലുമാണെന്നാണ് ഇവിടുത്തെ വിശ്വാസം.

Visiting the four temples in search of the virtues of Ramayana is also in Kannur; Know about the temples of Sri Rama, Bharata, Lakshmana and Shatrughna

എളയാവൂർ ഭരത ക്ഷേത്രം

വടക്കൻ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഭരതക്ഷേത്രമാണ് എളയാവൂരിലുള്ളത്. താപസവേഷത്തിൽ ജപമാലയുമായി രാജ്യം ഭരിച്ച ആത്മീയ ഭാവത്തിലുള്ള ഭരതനെയാണ് ഇവിടെ ആരാധിക്കുന്നത്. ശ്രീരാമൻ വനവാസത്തിനു പോയപ്പോൾ രാമപാദുകം പൂജിച്ച് നാടുഭരിച്ച ഭരതനാണ് എളയാവൂരിലെ പ്രതിഷ്ഠ. ശ്രീരാമൻ എങ്ങനെ വനത്തിലേക്ക് യാത്രയായോ, അതേ വേഷത്തിൽ താപസ രൂപത്തിലാണ് ഭരതൻ ഇവിടെയുള്ളത്.

പായം മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം

ഇരിട്ടി- പേരാവൂർ റോഡിൽ പയഞ്ചേരി ജബ്ബാർക്കടവ് പാലത്തിൽ നിന്ന് രണ്ടുകിലോമീറ്റർ മാറിയാണ് പായം മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് ആയിരം വർഷത്തിലധികം പഴക്കം കണക്കാക്കുന്നു. വൃത്താകാരത്തിലുള്ള ശ്രീകോവിലാണ് ഇവിടുത്തെ പ്രത്യേകത

facebook twitter