ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യ കാർ ഷോറൂം ജൂലൈ 15-ന് മുംബയിൽ തുറക്കും. ടെസ്‌ല കാറുകളുടെ ഡെലിവറി ഓഗസ്റ്റ് ആദ്യവാരം മുതൽ. ടെസ്‌ലയുടെ ചൈനീസ് ഫാക്ടറിയിൽ നിന്നുള്ള മോഡൽ വൈ കാറുകൾ മുംബൈയിലെത്തി. രാജ്യത്തെ രണ്ടാമത്തെ ഷോറൂം ജൂലൈ അവസാനത്തോടെ ഡൽഹിയിൽ.
ആഗോള വിപണിയിൽ ടെസ്‌ലയുടെ വിൽപന ഇടിഞ്ഞിരിക്കുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ വരവ്.ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, ടെസ്‌ല ഇതിനകം തന്നെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്ന് അഞ്ച് മോഡൽ വൈ യൂണിറ്റുകൾ മുംബൈയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. പൂർണ്ണമായും നിർമ്മിച്ച ഇറക്കുമതി ചെയ്ത കാറുകൾക്ക് ഇന്ത്യ 70% താരിഫ് ഏർപ്പെടുത്തിയതിനാൽ, വാഹനങ്ങൾക്ക് ഓരോന്നിനും വിപണിവില ഏകദേശം 2.1 മില്യൺ രൂപ വരെയാകും.
ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായി കമ്പനി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് ടെസ്‌ലയുടെ ദീർഘകാലമായുള്ള കാത്തിരിപ്പിന് വിരാമമായത്. ഏറെ വൈകാതെ തന്നെ രണ്ടാമത്തെ എക്‌സ്പീരിയൻസ് സെന്റർ ഡൽഹിയിൽ ആരംഭിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോഡൽ വൈ, മോഡൽ 3 വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ ടെസ്ല എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.