നടി അഭിനയ വിവാഹിതയാകുന്നു. വിവാഹനിശ്ചയ മോതിരമണിഞ്ഞ കൈകളുടെ ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ആരാണ് വരന്‍ എന്നത് വ്യക്തമാക്കിയിട്ടില്ല. പതിനഞ്ച് വര്‍ഷമായുള്ള പ്രണയമാണെന്നും ജീവിത പങ്കാളിയാകാന്‍ പോകുന്ന വ്യക്തി തന്റെ ബാല്യകാല സുഹൃത്താണെന്നും അഭിനയ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
'മണികള്‍ മുഴങ്ങട്ടെ, അനുഗ്രഹവര്‍ഷമുണ്ടാകട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കംകുറിക്കുന്നു' എന്നാണ് അഭിനയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലെങ്കിലും കലാ ജീവിതത്തില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് അഭിനയ.
Trending :