+

ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക

ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമി തൊടും.

ശുക്ലയും മൂന്ന് അന്താരാഷ്ട്ര സഹപ്രവർത്തകരും ഉൾപ്പെടുന്ന ആക്സിയം-4 (ആക്സ്-4) സംഘത്തിന്റെ മടക്കയാത്ര ജൂലൈ 15 ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മണിക്ക് കാലിഫോർണിയ തീരത്ത് അവസാനിക്കും. സ്പേസ് എക്സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിലാണ് ഇവർ ഭൂമിയിലേക്ക് യാത്ര തിരിക്കുക.

18 ദിവസത്തെ താമസത്തിനിടെ, ശുക്ലയും ആക്സ്-4 സംഘവും ജീവശാസ്ത്രം, കൃത്രിമബുദ്ധി, മെറ്റീരിയൽ സയൻസ്, മനുഷ്യന്റെ ആരോഗ്യം എന്നിവയിലായി 60-ലധികം നൂതന ശാസ്ത്ര പരീക്ഷണങ്ങൾ പൂർത്തിയാക്കി.

facebook twitter