മൂന്നുദിവസം മുമ്പ് ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ കുന്നപ്പള്ളി സ്വദേശി ഹമീദ് വെട്ടിക്കാലിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.
ബുധനാഴ്ച രാത്രി 12ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊണ്ടുപോയ മൃതദേഹം വ്യാഴാഴ്ച രാവിലെ 7.30ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുകയും അവിടെനിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി രാവിലെ 11ഓടെ കുന്നപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യുകയും ചെയ്തു.