തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയെ അവഹേളിച്ചക്കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സന്ദീപ് വാര്യർ, രജിത പുളിയ്ക്കല്‍ എന്നിവർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അഡീ. ഒന്നാം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസില്‍, അതിജീവിതയുടെ പരാതിയനുസരിച്ച് സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോണ്‍ഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും രാഹുല്‍ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി
വരുന്ന ദിവസങ്ങളില്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെടരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണം എന്നിവയാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
പരാതിക്കാരിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റും ചെയ്തിട്ടില്ലെന്നും വിവാഹച്ചടങ്ങിലെ ഫോട്ടോ മാത്രമാണ് പങ്കുവച്ചതെന്നുമാണ് സന്ദീപ് കോടതിയില്‍ ഉന്നയിച്ചത്. അതേസമയം, താനൊരു സ്ത്രീയാണെന്നും പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള ഒരുകാര്യവും ചെയ്തിട്ടില്ലെന്നാണ് രജിത പുളിയ്ക്കലിന്റെ വാദം.