+

കോണ്‍ഗ്രസ് പല തവണ ആര്‍എസ്എസിനെ നിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, എന്നാല്‍ ജനങ്ങള്‍ തങ്ങളെ ഏറ്റെടുക്കുകയായിരുന്നു ; ദത്താത്രേയ ഹൊസബലേ

ആര്‍എസ്എസിനെ നിരോധിക്കണമെന്ന് പറയുമ്പോള്‍ അതിന് കൃത്യമായ കാരണം ഉണ്ടാകണം.

കോണ്‍ഗ്രസ് പല തവണ ആര്‍എസ്എസിനെ നിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ തങ്ങളെ ഏറ്റെടുക്കുകയായിരുന്നുവെന്നും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ. ആര്‍എസ്എസിനെ നിരോധിക്കണമെന്ന കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തോടാണ് ദത്താത്രേയയുടെ പ്രതികരണം

ആര്‍എസ്എസിനെ നിരോധിക്കണമെന്ന് പറയുമ്പോള്‍ അതിന് കൃത്യമായ കാരണം ഉണ്ടാകണം. രാഷ്ട്രനിര്‍മാണത്തില്‍ ഏര്‍പ്പെട്ട സംഘടനയെ നിരോധിക്കണമെന്നാണ് ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെടുന്നത്. എന്നാല്‍ അതിന്റെ കാരണം എന്താണെന്ന് അദ്ദേഹം പറയുന്നില്ല. അദ്ദേഹം മുന്‍പും ആര്‍എസ്എസ് നിരോധനത്തിന് ശ്രമിച്ചിട്ടുണ്ട്. എന്നിട്ട് എന്തായി ഫലം?, പൊതുസമൂഹം ആര്‍എസ്എസിനെ അംഗീകരിച്ചു. നിരോധനങ്ങള്‍ നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ പോലും സമ്മതിച്ചുവെന്നും ദത്താത്രേയ പറഞ്ഞു.

facebook twitter