ആന്റണി രാജു എംഎല്‍എയ്ക്ക് എതിരായ തൊണ്ടിമുതല്‍ കേസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം എംഎല്‍എ, എംപി എന്നിവര്‍ക്കുള്ള കോടതിയിലേക്ക് കേസ് മാറ്റണമെന്ന് ആന്റണി രാജുവന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി ഇന്നു കോടതിയില്‍ സമര്‍പ്പിക്കും.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്ന വാദം കാണിച്ചാണഅ നടപടി. കോടതിയില്‍ സൂക്ഷിച്ച അടിവസ്ത്രം ക്ലര്‍ക്കിന്റെ സഹായത്തോടെ വെട്ടിച്ചെറുതാക്കി. രേഖകളില്‍ കൃ്ത്രിമം കാണിച്ചെന്നതിനുള്ള കേസിലാണ് നടപടി.
തൊണ്ടിമുതല്‍ കേസ് കോടതി ഇന്നു വീണ്ടും പരിഗണിക്കും
07:24 AM Dec 23, 2024
| Suchithra Sivadas