+

ദേശീയ ദിന സ്റ്റിക്കറുകള്‍ മാറ്റാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും ; ലംഘിച്ചാല്‍ പിഴ

അലങ്കാരമുണ്ടെങ്കില്‍ വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തും.

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങളില്‍ പതിച്ച സ്റ്റിക്കറുകളും അലങ്കാരങ്ങളും ഈ മാസം ആറിനകം നീക്കം ചെയ്യണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും എമിറേറ്റിലെ തെരുവുകളുടെ ഭംഗി നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് ഷാര്‍ജ പൊലീസിന്റെ ജനറല്‍ കമാന്‍ഡ് അറിയിച്ചു.


ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളില്‍ പതിച്ച എല്ലാ അലങ്കാരങ്ങളും നിര്‍ബന്ധമായും നീക്കം ചെയ്യണം. അലങ്കാരമുണ്ടെങ്കില്‍ വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തും.
 

facebook twitter