+

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ മുൻ മാനേജർ ജീവനൊടുക്കി

കണ്ണൂർ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചൊവ്വ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്താണ്

കണ്ണൂർ : കണ്ണൂർ താവക്കര കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താഴെ ചൊവ്വ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്താണ് വീട്ടിൽ തൂങ്ങി മരിച്ചത് കോടികളുടെ നിക്ഷേ തട്ടിപ്പിൽ 50 ൽപ്പരം കേസുകൾ ഷൈജുവിൻ്റെ പേരിലുണ്ട്.

ബ്രാഞ്ച് മാനേജരെന്ന നിലയിലാണ് ഈ കേസുകളിൽ ഭൂരിഭാഗവും ഇതുകൂടാതെ ഷൈജുവിൻ്റെ കുടുംബാംഗങ്ങളുടെയും സ്വന്തം പേരിലുള്ള ലക്ഷങ്ങളും നഷ്ടപ്പെട്ടു. ഓരോ കേസുവരുമ്പോഴും ജാമ്യമെടുത്ത് പുറത്തിറങ്ങുകയായിരുന്നു. ഇതിൽ ചിലതിൽ റിമാൻഡിലുമായിട്ടുമുണ്ട് എന്നാൽ ഷൈജു ജീവനൊടുക്കിയ സംഭവവും കേസുമായി യാതൊരു ബന്ധവുമില്ലെന്നാണ് കണ്ണൂർ ടൗൺ പൊലിസിൻ്റെ വിശദീകരണം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

facebook twitter