സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പ്രഖ്യാപനം ദരിദ്രര്‍ പുച്ഛത്തോടെയാണ് കാണുന്നതെന്നും ആനുകൂല്യം ലഭിക്കേണ്ടവര്‍ക്ക് സര്‍ക്കാരായി അത് നിഷേധിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സര്‍ക്കാരിന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടും. അതുകൊണ്ടാണ് ചെപ്പടി വിദ്യകള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നടന്നത് തെറ്റായ അവകാശ പ്രഖ്യാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.