പാലക്കാട് തത്തമംഗലത്ത് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ ഒരുക്കിയിരുന്ന പുല്‍ക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്. ചിറ്റൂര്‍ ഡിവൈഎസ്പി വി.എ കൃഷ്ണദാസിന്റെ മേല്‍നോട്ടത്തില്‍ ചിറ്റൂര്‍ സി ഐ എംജെ മാത്യുവിനാണ് അന്വേഷണച്ചുമതല. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറന്‍സികിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു.
സ്‌കൂളിലെ പ്രധാനാധ്യാപകരോടും പി ടി എ ഭാരവാഹികളോടും പൊലീസ് ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയും. വിശദമായ അന്വേഷണം തുടങ്ങി.
Trending :