തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെ വീണ്ടും പുകഴ്ത്തി സുരേഷ് ഗോപി എംപി. മേയര്‍ വര്‍ഗീസ് നല്ല ആളാണ്, അതില്‍ എനിക്ക് സംശയമില്ലെന്നും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. മേയര്‍ നല്ല മനുഷ്യനാണെന്നും എന്നാല്‍ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കയാണെന്നും സുരേഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നു.
ഇവിടെ നുണറായിയല്ല നുണറായിസം ആണ് ഇപ്പോള്‍. കുറെ ചെളികള്‍ ഉണ്ടായതുകൊണ്ടാണ് താമരകള്‍ ശക്തമായി വിരിഞ്ഞു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ ചെളികളുടെ അളവ് വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍വേ ഓവര്‍ ബ്രിഡ്ജിനായി 15 കോടി അനുവദിച്ചിരിക്കുന്നു എന്ന് പറഞ്ഞത് വടൂക്കരയില്‍ ഫ്ളക്സ് വെച്ചിരിക്കുന്നു. റെയില്‍വേ അങ്ങനെയൊരു ഓവര്‍ ബ്രിഡ്ജിന്റെ പെര്‍മിഷന്‍ കൊടുത്തതായി അറിവില്ല. അത് തട്ടിപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആര്‍ടിഐ ചുരണ്ടിയെടുത്ത മഹാന്മാര്‍ എല്ലാം ചെമ്പ് ചുരണ്ടിയവരാണ്. ആ ചെമ്പ് ചുരണ്ടിയവരെല്ലാം ഇപ്പോള്‍ ചെമ്പിലോ സ്വര്‍ണ്ണത്തിലോ കിടന്ന് തിളച്ച് പൊങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.