വയനാടിനെ മറക്കരുതെന്ന് ക്രിസ്മസ് സന്ദേശത്തില്‍ കാതോലിക്കാ ബാവാ. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ പുത്തുമലയിലെ പുല്‍ക്കൂട് പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍. ഉരുള്‍പ്പൊട്ടലില്‍ മൂന്ന് മക്കളെയും നഷ്ടമായ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കായി തീര്‍ത്ത പുല്‍ക്കൂട് നാം കാണണം. സമാധാനം നഷ്ടമായ ആ സമൂഹത്തിന് സമാധാനം പകരാന്‍ കഴിയണമെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും വൈകരുതെന്ന് ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ കൂട്ടി ചേര്‍ത്തു. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന തിരുപ്പിറവിയുടെ പ്രത്യേക ചടങ്ങിലായിരുന്നു ബാവായുടെ ക്രിസ്തുമസ് സന്ദേശം.
Trending :