
ബെഗാള്‍ ഉള്‍ക്കടല്‍ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ഒഡിഷ തീരത്ത് രാവിലെയോടെ കരയില്‍ പ്രവേശിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്കൻ ഒഡിഷ തെക്കൻ ഛത്തീസ്ഗഡിന് മുകളിലൂടെ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി മാറാൻ സാധ്യത.അറബിക്കടലില്‍ തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനില്‍ക്കുന്നു.
കേരളത്തില്‍ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് (ആഗസ്റ്റ് 19) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള തീരത്ത് ഇന്നും (19/08/2025) കർണാടക തീരത്ത് ഇന്നും നാളെയും (19/08/2025 & 20/08/2025) ലക്ഷദ്വീപ് പ്രദേശത്ത് 19/08/2025, 21/08/2025 & 22/08/2025 തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
19/08/2025: കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
19/08/2025 & 20/08/2025: കർണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
19/08/2025, 21/08/2025 & 22/08/2025: ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദേശം
19/08/2025 മുതല്‍ 22/08/2025 വരെ: മധ്യ പടിഞ്ഞാറൻ അറബിക്കടല്‍, തെക്കു പടിഞ്ഞാറൻ & മധ്യ കിഴക്കൻ അറബിക്കടലിനോട് ചേർന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
19/08/2025: തെക്കൻ ഗുജറാത്ത് തീരം, കൊങ്കണ്‍, ഗോവ തീരങ്ങള്‍, അതിനോട് ചേർന്ന സമുദ്രഭാഗങ്ങള്‍, മധ്യ കിഴക്കൻ അറബിക്കടല്‍, വടക്കു കിഴക്കൻ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
വടക്കൻ ഗുജറാത്ത് തീരം, ബംഗാള്‍ ഉള്‍ക്കടല്‍, ആന്ധ്രാപ്രദേശ്- ഒഡീഷ തീരങ്ങള്‍, പശ്ചിമ ബംഗാള്‍, അതിനോട് ചേർന്ന ബംഗ്ലാദേശ് തീരങ്ങള്‍, ആൻഡമാൻ കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
20/08/2025: മധ്യകിഴക്കൻ അറബിക്കടല്‍, വടക്കൻ കൊങ്കണ്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 70 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
തെക്കൻ ഗുജറാത്ത് തീരം, കൊങ്കണ്‍, ഗോവ തീരങ്ങള്‍, അതിനോട് ചേർന്ന സമുദ്രഭാഗങ്ങള്‍, മധ്യ കിഴക്കൻ അറബിക്കടല്‍, തെക്കൻ കൊങ്കണ്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.