ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ യുജീന് ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്ന സൂത്രവാക്യം എന്ന സിനിമയുടെ റിലീസ് തീയതി മാറ്റി. ജൂലൈ 4 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ് ഇപ്പോൾ പുതിയ തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്.
ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റുകയാണെന്ന് നടൻ ഷൈന്‍ ടോം ചാക്കോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ജൂലൈ 11 ആണ് സിനിമയുടെ പുതിയ റിലീസ് തീയതി.ശ്രീകാന്ത് കന്ദ്രഗുള നിർമ്മിച്ച് കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന ചിത്രമാണിത്
ഷൈന്‍ ടോമിനൊപ്പം വിൻസി അലോഷ്യസും ദീപക് പറമ്പോലുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി മലയാളത്തിൽ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഒടിടി വെബ് സിരീസുകളുമാണ് സിനിമാബണ്ടി നിർമ്മിച്ചിട്ടുള്ളത്.
സംവിധായകൻ യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം ജീൻ പി ജോൺസൻ, എഡിറ്റിംഗ് നിതീഷ് കെ ടി ആർ