ടെറ്റ് പരീക്ഷ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകി സി സദാനന്ദൻ മാസ്റ്റർ എംപി.

11:12 PM Sep 08, 2025 | Desk Kerala

കണ്ണൂർ: ടീച്ചർ എലിജിബിറ്റി ടെസ്റ്റുമായി ( ടെറ്റ് ) ബന്ധപ്പെട്ട്  സുപ്രീം കോടതിയിൽ നിന്നുണ്ടായ വിധിയെത്തുടർന്ന് അധ്യാപകർക്കുണ്ടായ ആശങ്കയും അരക്ഷിതബോധവും അകറ്റാനുള്ള ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകി സി സദാനന്ദൻ മാസ്റ്റർ എംപി.

വിദ്യാഭ്യാസ മന്ത്രിയുടെ  ഓഫീസിലെത്തി നിവേദനം സമർപ്പിക്കുകയും അധ്യാപകരുടെ ആശങ്ക പരിഹരിക്കാൻ ക്രിയാത്മകമായ ഇടപ്പെടൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വിഷയത്തെ കുറിച്ച് പഠിച്ച്  അനുഭാവപൂർവം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയതായി സി സദാനന്ദൻ മാസ്റ്റർ അറിയിച്ചു.