പഠനത്തിനൊപ്പം കുട്ടികളുടെ സന്തോഷത്തിനും അവധികള്‍ക്കും കൂടി പ്രാധാന്യം നല്‍കി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം

12:08 PM Aug 18, 2025 | Suchithra Sivadas

യു എ ഇ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പുതിയ അധ്യയന വര്‍ഷം അഘോഷിക്കാന്‍ നിറയെ അവധി ദിനങ്ങള്‍. പഠനത്തിനൊപ്പം കുട്ടികളുടെ സന്തോഷത്തിനും അവധികള്‍ക്കും കൂടി പ്രാധാന്യം നല്‍കിക്കൊണ്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അധ്യയന കലണ്ടര്‍ വിവരങ്ങള്‍ പുറത്തുവിട്ടു. പുതിയ അധ്യയന വര്‍ഷം യു എ ഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മൊത്തത്തില്‍ 135 അവധി ദിനങ്ങളാകും ലഭിക്കുക. 313 ദിനങ്ങളാണ് യു എ ഇയിലെ ഒരു അക്കാദമിക്ക് വര്‍ഷം. അതില്‍ 178 ദിവസം മാത്രമായിരിക്കും ഇനി ക്ലാസില്‍ പോകേണ്ടിവരിക. ബാക്കി 43 ശതമാനം ദിവസങ്ങളിലും വിവിധ അവധികളായിരിക്കും.

പുതിയ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം യു എ ഇയില്‍ ഓഗസ്റ്റ് 25 ന് ക്ലാസ് തുടങ്ങും. ഡിസംബര്‍ 8 ന് നാലാഴ്ചത്തെ വിന്റര്‍ ബ്രേക്ക് എത്തും. ബ്രേക്ക് കഴിഞ്ഞ് ജനുവരി 5 നാകും ക്ലാസുകള്‍ വീണ്ടും തുടങ്ങുത. ശേഷം മെയ് 15 ന് സ്പ്രിങ് ബ്രേക്ക് എത്തും. മാര്‍ച്ച് 29 വരെ അവധി. അതും കഴിഞ്ഞ് മാര്‍ച്ച് 30 ന് വീണ്ടും ക്ലാസുകള്‍ തുടങ്ങും. മൂന്നാം ടേം ജൂലൈ 3 ന് അവസാനിക്കും. ഷാര്‍ജയിലൊഴികെയാകും ഇത്.

ഇതിനിടയില്‍ കുട്ടികളുടെ പഠന സമ്മര്‍ദം കുറയ്ക്കാന്‍ ടേം ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. യു എ ഇ സര്‍ക്കാര്‍ കരിക്കുലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഓഗസ്റ്റ് 13 മുതല്‍ 19 വരെ ആദ്യ മിഡം ടേം ബ്രേക്ക്. ഫെബ്രുവരി 11 മുതല്‍ 15 വരെ അടുത്ത ബ്രേക്ക്. മേയ് 25 മുതല്‍ 31 വരെ വീണ്ടും ബ്രേക്ക് എത്തും. യു എ ഇയിലെ സ്വകാര്യ സ്‌കൂളുകള്‍ക്കും ഒക്ടോബറിലും ഫെബ്രുവരിയിലുമായി ബ്രേക്കുകള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.