ഇറാനെതിരായ ആക്രമണത്തിനായുള്ള അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഏകോപനത്തെ പരിഹസിച്ച് ശിവസേന (ഉദ്ധവ് വിഭാഗം) എം പി പ്രിയങ്ക ചതുര്‍വേദി.
അമേരിക്ക ട്രംപിന് വോട്ട് ചെയ്തുവെന്നും എന്നാല്‍ അവര്‍ക്ക് നെതന്യാഹുവിനെയാണ് ബോസായി ലഭിച്ചതെന്നുമായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. 'അമേരിക്ക പ്രസിഡന്റ് ട്രംപിന് വോട്ട് ചെയ്തു, പക്ഷേ നെതന്യാഹുവിനെ അവരുടെ ബോസായി ലഭിച്ചു', പ്രിയങ്ക പറഞ്ഞു. ഇറാന്-ഇസ്രയേല്‍ യുദ്ധത്തില്‍ അമേരിക്ക പങ്കുചേര്‍ന്നlതിന് പിന്നാലെയാണ് പ്രിയങ്കയുടെ എക്സ് പോസ്റ്റ്.