+

'കാട്ടാന വന്നു, ജനം ക്ഷമിച്ചു, കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു; സാംസ്‌കാരിക നായകര്‍ വന്നു, ജനം പ്രതികരിച്ചു': ജോയ് മാത്യു

എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. ജോയ് മാത്യു ആര്യാടന്‍ ഷൗക്കത്തിനൊപ്പം പ്രചാരണത്തിനിറങ്ങിയിരുന്നു. എന്നാല്‍ ഇടത് സ്ഥാനാര്‍ഥി എം സ്വരാജിനെ പിന്തുണച്ച് സച്ചിദാനന്ദന്‍ അടക്കമുള്ള എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വരാജിനെ പിന്തുണച്ച് എഴുത്തുകാര്‍ നിലമ്പൂരില്‍ പ്രത്യേക യോഗം ചേരുകയും അതിന് പിന്നാലെ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു.


എഴുത്തുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങളെ പരോക്ഷമായി പരിഹസിച്ചാണ് ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കാട്ടാന വന്നു ജനം ക്ഷമിച്ചു. കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു. കടുവ വന്നു, ജനം ക്ഷമിച്ചു. കാട്ടുപോത്ത് വന്നു, ജനം ക്ഷമിച്ചു. എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു എന്നാണ് പരിഹാസത്തോടെയുള്ള പോസ്റ്റ്.

facebook twitter