ഭിവാഡി:ഖൈര്‍ത്തല്‍-തിജാര ജില്ലയിലെ കിഷന്‍ഗഡ് ബാസിലെ ആദര്‍ശ് കോളനിയില്‍ മേല്‍ക്കൂരയില്‍ സൂക്ഷിച്ചിരുന്ന നീല ഡ്രമ്മില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലെ നവാദിയ ഖണ്ഡേപൂര്‍ നിവാസിയായ ഹന്‍സ്രാജ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
യുവാവിന്റെ ഭാര്യയെയും കുട്ടികളെയും കാണാനില്ല. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായിരിക്കാമെന്നാണ് അനുമാനം.
പോലീസ് പറയുന്നതനുസരിച്ച്, ഹന്‍സ്രാജ് എന്ന സൂരജ് ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പം കിഷന്‍ഗഡ് ബസിലെ ആദര്‍ശ് കോളനിയില്‍ വാടക വീട്ടില്‍ ഏകദേശം രണ്ട് മാസം മുമ്ബ് താമസിക്കാന്‍ എത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരം വരെ കുട്ടികള്‍ അയല്‍പക്കത്ത് കളിച്ചിരുന്നു, എന്നാല്‍ അതിനുശേഷം പെട്ടെന്ന് ഭാര്യ കുട്ടികളോടൊപ്പം വീട്ടില്‍ നിന്ന് അപ്രത്യക്ഷയായി. ദുര്‍ഗന്ധം വരാതിരിക്കാന്‍ ഡ്രമ്മില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തില്‍ ഉപ്പ് വിതറിയതായി പോലീസ് അന്വേഷണത്തില്‍