ശിവകാര്‍ത്തികേയന്റെ ആ ഹിറ്റ് ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്

04:44 PM Mar 10, 2025 | Kavya Ramachandran
തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വന്ന ചിത്രമാണ് രജനിമുരുഗൻ. 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണിത്. രജനിമുരുകൻ മാര്‍ച്ച് 14ന് വീണ്ടും തിയറ്ററുകളില്‍ എത്തും.
പൊൻറാമാണ് രജനിമുരുകൻ സംവിധാനം ചെയ്‍തത്. തിരക്കഥ എഴുതിയതും പൊൻറാം ആണ്. ബാലസുബ്രഹ്‍മണ്യമാണ് രജനിമുരുഗന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കീര്‍ത്തി സുരേഷ് നായികയായ ചിത്രത്തില്‍ സൂരി, സമുദ്രകകനി, അച്യുത് കുമാര്‍, ധീപ രാമാനുജം, മനോബാല, നമോ നാരായണ, വേല രാമമൂര്‍ത്തി, സുബ്രഹ്‍മണ്യപുരം രാജ, മീന, ബാവൻ അനേജ, നാടോടികള്‍ ഗോപാല്‍, ഗജരാജ്, ദര്‍ശൻ തുടങ്ങിയവരും വേഷമിട്ടു.
തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നതാണ് അമരൻ. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. 
മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്