വെയര്‍ഹൗസില്‍ മോഷണം ; നാലു പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

02:09 PM Dec 23, 2024 | Suchithra Sivadas

വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ സ്വകാര്യ കമ്പനികളുടെ വെയര്‍ഹൗസില്‍ നാശനഷ്ടങ്ങള്‍ വരുത്തുകയും കോപ്പറുകളും വൈദ്യുതി കേബിളുകളും മോഷ്ടിക്കുകയും ചെയ്തതിന് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഖാബൂറ വിലായത്തിലായിരുന്നു സംഭവം.
ഏഷ്യന്‍ രാജ്യക്കാരായ നാലു പേരാണ് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെ പിടിയിലായത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണെന്ന് റോയല്‍ഒമാന്‍ പൊലീസ് അറിയിച്ചു.