മുഖ്യശത്രുവിനെതിരായ പോരാട്ടത്തില്‍ ചാഞ്ചല്യം പാടില്ല ; പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സര്‍ക്കാര്‍ നിലപാടിനെതിരെ വി എസ് സുനില്‍കുമാര്‍

06:04 AM Oct 27, 2025 |


പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ച സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് വി എസ്. സുനില്‍കുമാര്‍. 

മുഖ്യശത്രുവിനെതിരായ പോരാട്ടത്തില്‍ ചാഞ്ചല്യമോ കോംപ്രമൈസോ പാടില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിലപാടില്‍ വെള്ളം ചേര്‍ത്താല്‍ അത് ഇടതുപക്ഷത്തെ അന്ധകാരത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് ശരിയായ നിലപാടല്ലെന്ന് വി.എസ്. സുനില്‍കുമാര്‍ വ്യക്തമാക്കി. വിഷയം മുന്നണി പ്രശ്‌നമോ ചര്‍ച്ച നടക്കാത്തതോ അല്ല, മറിച്ച് അതൊരു രാഷ്ട്രീയപ്രശ്‌നമാണ്. ആര്‍എസ്എസിന്റെ അടിസ്ഥാന ആശയങ്ങളുമായി സന്ധി ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു